നെയ്യാർഡാം : ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാർ അണക്കെട്ട് തുറന്നു. ഇന്നലെ രാവിലെയാണ് അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നത്. രാവിലെ നാല് ഷട്ടറുകളും 160 സെന്റിമീറ്റർ ഉയർത്തിയിരുന്നു. എന്നാൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഇന്നലെ വൈകുന്നേരം 80 സെമി കൂടി ഉയർത്തിയത്.